Tuesday, May 14, 2013

വാള്യം 8, ലക്കം 1, ജൂണ്‍ 2012

ടി.പി. പതിപ്പ് കവർ നിങ്ങളുടെ നിഷ്പക്ഷത കുറ്റകരമാണ്. അത് വേട്ടക്കാരനൊപ്പം നില്‍ക്കുന്നതാണ്.  ( നിലപാട്‌)

കൊലയെ എതിര്‍ക്കുന്നവരെല്ലാം വലതുപക്ഷക്കാരായി ചിത്രീകരിക്കപ്പെടുന്നു. പൈശാചികമായി കൊലചെയ്യപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ പേരില്‍ ഒരു തുള്ളി കണ്ണീര്‍ പൊഴിക്കാനോ അനുശോചനം അറിയിക്കാനോ കഴിയാത്തവര്‍ എങ്ങനെയാണു കമ്മ്യൂണിസ്റ്റുകാരുടെ നേതാവാകുന്നത്? അവര്‍ രക്തസാക്ഷിത്വത്തിന്റെ മഹത്വമറിയാത്തവരാണ്. ചരിത്രത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളാതെ അക്രമരാഷ്ട്രീയത്തിന്റെയും, പാര്‍ട്ടി ഫാസിസത്തിന്റെയും മാര്‍ഗത്തിലൂടെ ഏത് വര്‍ഗരഹിത സമൂഹമാണ് ഇവര്‍ വിഭാവനം ചെയ്യുന്നത്? രക്തസാക്ഷി മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന് ഒരായിരം തവണ മുദ്രാവാക്യം വിളിച്ചവര്‍ ടി.പി-യുടെ രക്തസാക്ഷിത്വത്തെ ഉയര്‍ത്തി പിടിച്ച രമയുടെ രാഷ്ട്രീയ അഭിപ്രായങ്ങളെ ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീയുടെ ജല്‍പനമെന്നാണ് വിശേഷിപ്പിച്ചത്. ഇത് ആദ്യമായല്ല രക്തസാക്ഷിത്വത്തെ അവമതിക്കുന്നത്. കൂത്തുപറമ്പിലെ രക്തസാക്ഷികളുടെ വസ്ത്രമുരിഞ്ഞു സ്വാശ്രയ കോളേജ് മണിമാളികള്‍ പണിഞ്ഞത് ആരായിരുന്നു? അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തെ കുഴിച്ചു മൂടിയത് ആരായിരുന്നു?  Read More


ഈ കുലത്തില്‍ തന്നെയുള്ള ധീരനായ പോരാളി 

കെ.എസ്. ബിമല്‍

ചന്ദ്രശേഖരനെ കൊന്നതു കൊണ്ട് ഒരു പ്രത്യയശാസ്ത്രത്തിനും നേട്ടമുണ്ടാകില്ല എന്ന ചരിത്രബോധം ഇവിടത്തെ കമ്യൂണിസ്റ്റുകാര്‍ക്കെല്ലാം ഉണ്ട്് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. പക്ഷെ അരമനകളില്‍ സുഖലോലുപതയില്‍ പുളയ്ക്കുന്ന, മാഫിയകളുടെയും കച്ചവടക്കാരുടെയും തണലില്‍ വിഹരിക്കുന്ന രാഷ്്ട്രീയ ശക്തികള്‍ക്ക്, താല്‍പര്യങ്ങള്‍ക്ക് ഒരുപക്ഷെ ചന്ദ്രശേഖരന്‍ വലിയ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ടാകാം. അലോസരങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടാകാം. അത്തരം അസ്വസ്ഥതകളേയും അലോസരങ്ങളേയും കൊലക്കത്തിയാല്‍, അറവാളിനാല്‍ തീര്‍ത്തുകളയാം എന്നു വിചാരിക്കുന്നത് മൗഢ്യമാണ്. അത് വൃഥാവിലാവുമെന്ന് ചരിത്രവും കാലവും ഒട്ടേറെത്തവണ നിങ്ങളെ പഠിപ്പിച്ചിട്ടും എന്തേ പഠിക്കാത്തത്? തീര്‍ച്ചയായും ഇതിന് പ്രതികാരം ചെയ്യും ഈ നാട്ടുകാര്‍. ഇതിനു പ്രതികാരം ചെയ്യും, ചന്ദ്രശേഖരന്റെ സ്മരണയില്‍ നിന്നും. Read More:


ഞങ്ങള്‍ ചെയ്തതെന്ത്? 

കേവലം ഒരു പഞ്ചായത്ത് ഇലക്ഷന്റെ പ്രശ്‌നം പറഞ്ഞുകൊണ്ടാണ് ചന്ദ്രശേഖരന്‍ പാര്‍ട്ടിക്ക് പുറത്തുവന്നതെന്നാണ് സി.പി.ഐ.എം പറയുന്നത്. യഥാര്‍ത്ഥത്തില്‍ അതല്ല സംഭവം.Read More:

 

ഈ രക്തസാക്ഷികളെ ഒറ്റിയതാര്? 

നമുക്ക് തോന്നും ഇന്ന് സി.പി.ഐഎമ്മും അതിന്റെ മറ്റു സംഘടനകളും ഇതാദ്യമായാണ് സ: ടി.പിയെ കൊന്നതുപോലെയുള്ള ഒരു ചതി നടത്തിയതെന്ന്. ചരിത്രം പറയുന്നത് അങ്ങനെയല്ല എന്നാണ്. ഒട്ടനവധി രക്തസാക്ഷിത്വങ്ങളെ ഇവര്‍ കാലാകാലങ്ങളില്‍ അധിക്ഷേപിക്കാന്‍, വഞ്ചിക്കാന്‍ മറന്നിട്ടില്ല. ഒറ്റാന്‍ മറന്നിട്ടില്ല. എസ്.എഫ്.ഐയുടെ കേരളത്തിലെ ആദ്യ രക്തസാക്ഷിയായ സഖാവ് സെയ്താലിയില്‍ തന്നെ തുടങ്ങുന്നു ഇവരുടെ വഞ്ചനയുടെ കഥ....  Read More:


കാര്യം പറയുന്ന സ്ത്രീകളെ നിങ്ങള്‍ എന്തു ചെയ്യും സഖാവെ? 

സരിത കെ വേണു

60കളില്‍ കുടുംബം വിട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ ആവശ്യപ്പെട്ട അതേ പാര്‍ട്ടിതന്നെയാണ് സ്ത്രീകളെ വീണ്ടും കുടുംബത്തില്‍ മാത്രം ഒതുങ്ങിക്കഴിയേണ്ടവളാക്കിയത്. ഭര്‍ത്താക്കന്‍മാര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമ്പോള്‍ ഭാര്യമാരെ കോപ്പറേറ്റീവ് സൊസൈറ്റികളിലും ബാങ്കുകളിലും ജോലി ചെയ്യിപ്പിച്ച് കുടുബം നോക്കാന്‍ പ്രാപ്തരാക്കിയത് പാര്‍ട്ടിയാണ്. സ്ത്രീകളില്‍ അരാഷ്ട്രിയ ബോധം ഉണ്ടാക്കിയെടുക്കാനും സ്ത്രീകള്‍ കുടുംബത്തില്‍ മാത്രം ഒതുങ്ങിക്കഴിയേണ്ടവളാണെന്ന തോന്നലിനും പാര്‍ട്ടി വളമിട്ടു. Read More:


സ: ചന്ദ്രശേഖരനെ കൊന്നത് ഇടതുരാഷ്ട്രീയമല്ല 

ചിത്രഭാനു

എന്തുകൊണ്ട് അബ്ദുള്ളക്കുട്ടിയോ ശെല്‍വരാജോ എം ആര്‍ മുരളിയോ ഇത്രയധികം ആക്രമിക്കപ്പെടുന്നില്ല. കാരണം വലതുരാഷ്ട്രീയം സ്വീകരിച്ച അവര്‍ സി.പി.ഐ.എമ്മിന് ഒരു ദീര്‍ഘകാല ഭീഷണിയല്ല.  Read more:

 


ഒരു സഖാവിന്റെ രാജിക്കത്ത് 

ജിനേഷ് മടപ്പള്ളി

 

രക്തസാക്ഷി

വീരാന്‍ കുട്ടി

 

മനുഷ്യന്‍ 

ഉമേഷ്ബാബു കെ.സി


കൊലയാളികളുടെ തമാശ

 


കാലം നല്‍കിയ മുന്നറിയിപ്പുകള്‍

 

ഇത് വീടിന്റെ മേല്‍ക്കൂര പൊളിക്കേണ്ട കാലം

പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിലെ വിദ്യാര്‍ത്ഥിയും കേരളത്തിലെ ആദ്യത്തെ രക്തസാക്ഷിയുമായിരുന്ന സ.സെയ്തലിയുടെ സ്മരണയെത്തന്നെ തൂക്കി വിറ്റുകൊണ്ടാണവര്‍ അധപതനത്തിന്റെ ഗ്രാഫ് കുത്തനെ ഉയര്‍ത്തിയത്. സെയ്തലി വധക്കേസില്‍ പ്രതിയും പിന്നീട് തിരുത്തല്‍ പ്രക്രിയ മൂലം പതിമൂന്നാം പ്രതിയുമായി മാറിയ ശങ്കരനാരായണന്‍, പൂര്‍വാശ്രമം വെടിഞ്ഞ് ബാബു എം പാലിശ്ശേരിയെന്ന വേഷപ്രഛന്നനായി എത്തിയപ്പോള്‍ അദ്ദേഹത്തിന് വോട്ടുപിടിക്കാനും തൃശ്ശൂര്‍ ജില്ലയില്‍ ഏറ്റവും ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനും എസ്എഫ്‌ഐ മുമ്പിലെത്തിയിരുന്നു.  Read More:

അവര്‍ എന്തിനെയോ ഭയക്കുന്നുണ്ട് 

പി ഗീത

ടി പി ചന്ദ്രശേഖരന്റെ വധത്തെ തുടര്‍ന്ന് പുത്തനച്ഛന്‍മാര്‍ സമൃദ്ധമായി പുരപ്പുറം തൂത്തു. പിണറായിയോ, വി എസോ ശരി എന്നതല്ല ഇവിടുത്തെ വിഷയം. ജീവിച്ച ഓരോ വര്‍ഷത്തിനും ഓരോ വെട്ടു മുഖത്തേറ്റുവാങ്ങി മരിച്ച ചന്ദ്രശേഖരന്റെ പ്രകാശിക്കുന്ന കണ്ണുകളാണ് ഇത്തരം അച്ഛന്‍മാരെ ഭയപ്പെടുത്തിയത് എന്നു വേണം കരുതാന്‍. Read More:


ചന്ദ്രശേഖരനെക്കൊന്ന കുലത്തില്‍ പിറന്ന കമ്മ്യൂണിസ്റ്റുകള്‍ക്ക് ആദരവോടെ 

ലിജീഷ്‌കുമാര്‍

ആരാണ് സര്‍, കമ്മ്യൂണിസ്റ്റ് എന്ന് അങ്ങയെ നാമകരണം ചെയ്തത്. അങ്ങേക്ക് കമ്മ്യൂണിസ്റ്റുകളുടെ രാഷ്ട്രീയമറിയുമോ?
ഇത്തറവാടിത്തഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍'
എന്നെഴുതിവെച്ചത് ഇടശ്ശേരിയാണ്. സിപിഎമ്മിന് സ്വന്തമായി ഒരു നിഘണ്ടുവും അതിലെ ഭാഷ ഭരണഭാഷയാക്കാന്‍ പൊരുതുന്ന സ്‌പോണ്‍സേഡ് സാഹിത്യവേദികളും, വത്സലരും ഭാസുരേന്ദ്രരുമായ ആചാര്യന്‍മാരുമുള്ളപ്പോള്‍ പാവം ഇടശ്ശേരി അഭിമതനായിക്കൊള്ളണമെന്നില്ല. Read More:


'ചന്ദ്രേട്ടനെ കൊല്ലാനേകഴിയൂ തോല്‍പ്പിക്കാനാവില്ല..''

 

ഇരകളെ മൂടി വെയ്ക്കുന്ന പ്രത്യയ ശാസ്ത്രം 

 കെ.കെ. സിസിലു

ആത്മഹത്യകള്‍ നമ്മള്‍ നിരവധി കണ്ടിരിക്കുന്നു. അയല്‍പക്കത്തും നമ്മുടെ ഗ്രാമത്തിലും, ജില്ലയിലും എന്ന് വേണ്ട അങ്ങ് വടക്കന്‍ സംസ്ഥാനങ്ങളിലും വരെ നാം ദിവസവും കേള്‍ക്കാറുള്ളതാണ്. ചിലത് നേരിട്ടറിയുന്നതുമാണ്, എന്നാല്‍ ഞെട്ടലില്ലാതെ നാം അത് കേള്‍ക്കാന്‍ പഠിച്ചിരിക്കുന്നു. അന്യന്റെ വേദനകള്‍ അറിയുന്ന കാലത്തെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ വരെ നാം എപ്പോഴോ മറന്നു കഴിഞ്ഞിരിക്കുന്നു .പാടിച്ചിറയിലെ  കര്‍ഷകരുടെ ആത്മഹത്യ നമുക്കൊരു വിഷയം പോലും അല്ല. മറക്കാന്‍ നമുക്ക് എളുപ്പമാണ് .അത് കൊണ്ട് തന്നെ നാം മരണത്തിന്റെ കാര്യങ്ങളെ അന്വേഷിച്ചു പോകാറില്ല ,അത് നമ്മെ ഒരു നാള്‍ തേടി വരുന്നത് വരെ. Read More:


ഭീരുത്വത്തിന്റെ രാഷ്ട്രീയമാണ് ഫാസിസം 

 ദിവ്യ ഡി.വി.

'ഞാന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനല്ല, എന്നാല്‍ ഇന്ന് എന്റെ ഉള്ളില്‍ രാഷ്ട്രീയം ഉണ്ട്' എന്നൊരാള്‍ സഖാവ് ടി.പിയുടെ രക്തസാക്ഷിത്വത്തിനു ശേഷം സഖാവ് രമയുടെ മുന്നില്‍ ചെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഇന്നത്തെ പൊള്ളുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു സാധാരണ മനുഷ്യന്റെ ചിന്തയില്‍ നിന്നുയര്‍ന്നതാണ്, ആ പ്രതികരണം പ്രതിഷേധവും അതേ സമയം പ്രത്യാശാപരവുമാണ്. അത്രത്തോളം ഒരു ജനതയുടെ ഹൃദയത്തിലേക്കിറങ്ങി ചെല്ലുന്നുണ്ട് സഖാവ് ടി പിയുടെ രക്തസാക്ഷിത്വം.  Read More


സെക്രട്ടറി സാറിന്റെ കുടുമവിറപ്പിച്ച കുലംകുത്തി

ഷഫീക്ക് എച്ച്.

വര്‍ഗ്ഗ വഞ്ചന എന്നത് ഒരു കമ്മ്യൂണിസ്റ്റിനും സഹിക്കാനാവാത്ത കുറ്റകൃത്യമാണ്. മുതാലാളിമാര്‍ക്കുവേണ്ടി, ഭരണ വര്‍ഗ്ഗങ്ങള്‍ക്കുവേണ്ടി, അടിച്ചമര്‍ത്തുന്ന വരേണ്യവര്‍ഗ്ഗങ്ങള്‍ക്കു വേണ്ടി കൊടാനുകോടിയോളം വരുന്ന പാവപ്പെട്ടവരുടെ താല്‍പര്യങ്ങളെ അടിയറ വെയ്ക്കുന്നതാണത്രേ വര്‍ഗ്ഗ വഞ്ചന. ഇതിനെ തിരുത്തല്‍ വാദമെന്നും പറയുന്നതായി പാര്‍ട്ടി ക്ലാസ്സുകളില്‍ അന്ന് പഠിപ്പിച്ചിട്ടുണ്ട് സഖാക്കള്‍. Read More:

 

കേരള ജനത ടി.പി.ക്കൊപ്പമാണ് 

 ലാല്‍ ഷിദീഷ്

സമരങ്ങളുടെ പാതയിലൂടെയാണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ന്നുവന്നത്. പുന്നപ്ര വയലാര്‍ സമരങ്ങള്‍. ഒഞ്ചിയം ചെറുത്തുനില്‍പ്പുകള്‍. കയ്യൂരിലെയും കരിവള്ളൂരിലെയും കര്‍ഷക സമരങ്ങള്‍. Read More:


നിര്‍ഭയമായ ജീവിതമാണ് സ്വാതന്ത്ര്യം 

കെ.പി.ലിജുകുമാര്‍

പ്രത്യയശാസ്ത്രവും രാഷ്ട്രീയവും കയ്യൊഴിഞ്ഞത് ഞങ്ങളല്ലെന്നും അത് അടിമുടി കുഴിച്ചുമൂടിയത് സി പി ഐ എം ആണെന്നുമുള്ള പ്രഖ്യാപനത്തിലൂടെ കഴിഞ്ഞ കാലങ്ങളില്‍ ടി പിയുടെ നേതൃത്വത്തില്‍  റെവലൂഷണറി  മാര്‍ക്‌സിസ്റ്റ് പാര്‍ടിയും പുതിയ കാലത്തെ സമരങ്ങള്‍ക്കും സംഘടനകള്‍ക്കും  വേണ്ടി അഹോരാത്രം നിര്‍ഭയമായ ജീവിതം നയിക്കുകയായിരുന്നു. റെവലൂഷണറി  മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്ന പേര് സ്വീകരിക്കുന്നതിനു മുന്‍പ് ഒഞ്ചിയം വിപ്ലവകാരികളുടെ സംഘടനക്കു മാര്‍ക്‌സിസ്റ്റ് പാര്‍ടി എന്നായിരുന്നു പേര്.  Read More:

 

ഇടതുബദലെന്ന കടമയാണ് ടി.പി ഞങ്ങളില്‍ അര്‍പ്പിച്ചത്

ആല്‍ബിന്‍

 തലച്ചോറിനോട്, ശാസ്ത്ര ഭാഷയില്‍ പറഞ്ഞാല്‍ മസ്തിഷ്‌കത്തോട് എന്നും ഭരണവര്‍ഗത്തിന് വിരോധമാണ്. അതുകൊണ്ടാണ് സോക്രട്ടീസിന് വിഷം നല്‍കിയപ്പോള്‍ ആ മസ്തിഷ്‌കം തകരണമെന്നു ഭരണകര്‍ത്താക്കള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നത്. യേശുവിനു മുള്‍ക്കിരീടം സമ്മാനിച്ചത്. 'ഇവന്റെ മസ്തിഷ്‌കം ഇനി 20 കൊല്ലത്തേക്ക് പ്രവര്‍ത്തിക്കരുത് ' എന്നാണു ഗ്രാംഷിയെ തടവറയില്‍ തള്ളുമ്പോള്‍ മുസോളിനി ആക്രോശിച്ചത്....ഹോ! എന്തൊരതിശയം! എന്ത് ബീഭത്സമീ ചരിത്രാവര്‍ത്തനം. Read More:

 

സഖാവ് ചന്ദ്രശേഖരന്‍ ധീരനായിരുന്നു

 
അനേകം വിപ്ലവപാതകളും വിമതപാതകളും നാം ചരിത്രത്തില്‍ വായിച്ചറിഞ്ഞിട്ടുണ്ട്. അതൊക്കെ തന്നെ ഒരു പ്രദേശത്തെ മാത്രമല്ല, ഒരു രാജ്യത്തെയാകമാനം മാറ്റിയതും നമ്മള്‍ കണ്ടിരിക്കുന്നു. ക്യൂബയും, റുമാനിയയുമൊക്കെ അതില്‍ ചിലതുമാത്രം. അതുകൊണ്ട് തന്നെ കേരളത്തിലെ ഒഞ്ചിയമെന്ന ഈ 'ലിറ്റില്‍ ക്യൂബ'യെ നെഞ്ചോട് ചേര്‍ത്തുവച്ച സഖാവ് ടി.പി തന്നോടൊപ്പം നിന്നവര്‍ക്ക് പങ്ക് വച്ചത് നിറഞ്ഞ സ്‌നേഹവും ഒരിക്കലും അണയാത്ത വിപ്ലവജ്വാലകളുമായിരുന്നു.
Read More: